Latest NewsIndia

കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നൽകി മായാവതി

യു പിയിൽ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്നുള്ള പ്രതീക്ഷയുടെ കടയ്ക്കൽ കത്തി വെച്ചാണ് മായാവതിയുടെ പുതിയ നീക്കം.  

ന്യൂഡൽഹി: 2019 ലെ ലോകസഭാ ഇലക്ഷനിൽ പ്രതിപക്ഷ വിശാല ഐക്യത്തിന് കനത്ത തിരിച്ചടി നൽകി മായാവതിയുടെ പിന്മാറ്റം. .ഈ തിരുമാനം ഏറ്റവും കൂടുതല്‍ സഹായകമാവുക ബിജെപിക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി വ്യക്തമാക്കി കഴിഞ്ഞു.അതെ സമയം മറ്റിടങ്ങളിൽ ഇല്ലെങ്കിലും യു പിയിൽ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്നുള്ള പ്രതീക്ഷയുടെ കടയ്ക്കൽ കത്തി വെച്ചാണ് മായാവതിയുടെ പുതിയ നീക്കം.

യുപിയിലും ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം കൂടുതല്‍ വിജയം കരസ്ഥമാക്കുമെന്ന പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായാണ് മായാവതിയുടെ നീക്കത്തെ വിലയിരുത്തുന്നത്. ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപിയെ പ്രതിരോധിക്കാമെന്നായിരുന്നു കോണ്‍ഗ്രസ്സ് കണക്ക് കൂട്ടല്‍.

മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞാലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടാലും ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.കര്‍ണാടകയില്‍ ജെഡിഎസുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ചതും ഇതേ നിഗമനത്തിലാണ്.നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതില്‍ മിസോറാം ഒഴികെയുള്ള ബാക്കി മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്..മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിഎസ്പിക്ക് ശക്തമായ സ്വാധീനമുണ്ട്.

ഇവിടെ ദളിത് വേട്ടുകള്‍ കൂടി കോണ്‍ഗ്രസിലേക്ക് എത്തിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും തയ്യാറാല്ലെന്ന് മായാവതി വ്യക്തമാക്കുകയായിരുന്നു.മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി അവര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപിയെ ശക്തമായി നേരിടുന്നതിന് പകരം പ്രതിപക്ഷ മുന്നണിയിലെ പാര്‍ട്ടികളെ തന്നെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമം എന്നാരോപിച്ചായിരുന്നു അവര്‍ കോണ്‍ഗ്രസ് സഖ്യം തള്ളിയത്.

ബിഎസ്പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന രാവണിനെ കോണ്‍ഗ്രസ് ഒപ്പം കൂട്ടുന്നതാണ് മായാവതിയെ കൂടുതൽ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ രാവണിന് സാധിക്കുമെന്നാണ് ബിഎസ്പി കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button