Latest NewsKerala

മണ്‍വിള തീപിടുത്തം: രണ്ട് ബംഗാളികള്‍ പോലീസ് കസ്റ്റഡിയില്‍

പത്തു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് ഇവര്‍

കഴക്കൂട്ടം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് രണ്ട് ബംഗാളികളെ കസ്റ്റഡിയിലെടുത്തു. കമ്പനിയിലെ തന്നെ ജീവനകാരാണ് ഇവര്‍. തീപിടുത്തത്തില്‍ അട്ടിമറി സംശയത്തെ തുടര്‍ന്നാണ് കഴക്കൂട്ടം പോലീസ് ഇവരെ പിടികൂടിയത്.

സംഭവദിവസം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം വരെ ജോലിയിലുണ്ടായിരുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞും ഇവിടെ തന്നെ തുടര്‍ന്നിരുന്നു. കൂടാതെ തീപിടുത്തമുണ്ടായ മൂന്നാം നിലയിലെ സ്റ്റോര്‍ റൂമിന് സമീപം ദുരൂഹ സാഹചര്യത്തില്‍ ഇവര്‍ നില്‍ക്കുന്ന് സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ച സാഹചര്യത്തിലാണ് ഇവരെ പിടികൂടിയിരിക്കുന്നത്. പത്തു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് ഇവര്‍.

ജോലിസമയം കഴിഞ്ഞിട്ടും ഇവര്‍ കമ്പനിയില്‍ നിന്ന് പോകാതിരുന്നതും. ആവശ്യമില്ലാതിരുന്നിട്ടും സ്‌റ്റോര്‍ റൂമില്‍ ഇവര്‍ പ്രവേശിച്ചതുമാണ് സംശയത്തിനുള്ള കാരണം. അതേസമയം അപകടം ഉണ്ടുകുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തതോടെ സംശയം ഇരട്ടിക്കാന്‍ കാരണമായി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍ ഇവിടെ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന തീപിടുത്തമാണ് സംശയങ്ങള്‍ക്ക് വഴിയൊരിക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ പൊലീസ് ദിവസങ്ങളായി ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കസ്റ്റഡിയിലുള്ള് ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുളള അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. അതേസമയം ഈ രണ്ടു ജീവനക്കാരും സ്റ്റോര്‍ റൂമിന് സമീപത്തേക്ക് പോയതെന്തിനാണെന്ന കാര്യത്തില്‍ പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് സൂചന
വിദേശ വിപണിയിലടക്കം വന്‍ ഡിമാന്റുള്ള ഫാമിലി പ്ലാസ്റ്റിക്കിനെ തകര്‍ക്കാനുള്ള ഗൂഡ നീക്കം അപകടത്തിനു പിന്നിലുണ്ടോയെന്നും പോലീസിന് സംശയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button