തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്കെ) പങ്കെടുക്കാനായി ഇന്ന് മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 7,500 ഡെലിഗേറ്റ് പാസുകളാണ് ഓൺലൈനായി ലഭിക്കുക. ഇന്നു മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് ഫീസായ 2000 രൂപ മന്ത്രി എ.കെ.ബാലനു നൽകി രജിസ്ട്രേഷൻ ഉദ്‌ഘാടനം ചെയ്യും.
അതേസമയം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി ചെലവു ചുരുക്കിയും സർക്കാർ ധനസഹായം ഇല്ലാതെയും മേള നടത്തുന്നതിനാൽ ഇത്തവണ ചലച്ചിത്ര പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ആർക്കും തന്നെ സൗജന്യ പാസ് ഇല്ല. ആകെ 3.25 കോടിയാണു മേളയുടെ ചെലവ്. ഇതിൽ രണ്ടു കോടി രൂപ ഡെലിഗേറ്റ് പാസ് വിൽപനയിലൂടെ കണ്ടെത്തും. ശേഷിക്കുന്ന 1.25 കോടി സ്പോൺസർഷിപ്പിലൂടെയും മറ്റും സമാഹരിക്കും.
Post Your Comments