ഗൂഗുള്‍ കമ്പനി അവരുടെ ജീവനക്കാര്‍ക്ക് സുരക്ഷിതവും സംതൃപ്തപൂര്‍ണ്ണവുമായ തൊഴിലന്തരീക്ഷം കരുപിടിപ്പിക്കുന്നതിനായി പുതിയ നിയമങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും. ഗൂഗിളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി കഴിഞ്ഞ ആഴ്ച 20,000ഓളം ജീവനക്കാര്‍ വാക്കൗട്ട് നടത്തിയിരുന്നു. എന്തായാലും ഇത്തരത്തിലുളള സംഭവങ്ങള്‍ ഇനി ഗൂഗിളിന്‍റെ ഒാഫീസില്‍ വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാടിലാണ് കമ്പനി അധികൃതര്‍. ഇത്തരത്തിലുളള അസന്തോഷമുണര്‍ത്തുന്ന കാര്യങ്ങള്‍ ഇനി ഉടലെടുക്കാന്‍ അനുവദിക്കില്ല അതിനായാണ് പുതിയ ചട്ടം കൊണ്ടുവരാനായി ഒരുങ്ങുന്നത്.
ഗൂഗിള്‍ ചീഫ് എക്‌സിക്യുട്ടീവ് സുന്ദര്‍ പിച്ചൈയാണ് ഇത് സംബന്ധിയായ നടപടിക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായുളള ഒരുക്കങ്ങള്‍ക്കായുളള സന്ദേശം അയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Post Your Comments