കല്‍പ്പറ്റ: രാജ്യത്തിനകത്തും പുറത്തുമായി നിരവധിപേരുടെ ജീവനെടുത്ത കൊലയാളി ഗെയിം വീണ്ടും തലപൊക്കുന്നു. രാജ്യത്ത് നിരോധിച്ച ഈ ഗെയിമിന്റെ 50 ടാസ്കുകളാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്.റഷ്യയില്‍ 120 പേരുടെയും ഇന്ത്യയില്‍ പത്തുപേരുടെയും മരണത്തിനിടയാക്കിയ ഈ ഓണ്‍ലൈന്‍ ഗെയിമിന്റെ ടാസ്കുകള് ഇപ്പോഴും ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ ധാരാളമാണ്. ഫേസ് ബുക്ക്, വാട്സ് ആപ്, ഇന്‍സ്റ്റാഗ്രാം , യൂട്യൂബ് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് വിഷാദത്തിലേക്കും മരണത്തിലേക്കും കുട്ടികളെ കൊണ്ടെത്തിക്കുന്നതാണ് ഇത്തരം ഓണ്‍ ലൈന്‍ മരണ ഗ്രൂപ്പുകള്‍.
2014ല്‍ റഷ്യയിലാണ് ഈ ഗെയിമിന്റെ തുടക്കം. ഫിലിപ്പ് ബുഡേക്കിന്‍ എന്ന വ്യക്തിയാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. സമൂഹത്തിന്റെ ജൈവമാലിന്യങ്ങളെ തുടച്ചുനീക്കാനാണ് താന്‍ ഈ ഗെയിം ഉണ്ടാക്കിയതെന്നാണ് ഇയാളുടെ വാദം. ഈ സാഹചര്യത്തില്‍ ഇതിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരെല്ലാം സമൂഹത്തിന് ആവശ്യമില്ലാത്തവരാണെന്ന തരത്തിലാണ ഫിലിപ്പ് പറയുന്നത്.
ബ്ലൂ വെയില് നിരോധിക്കപ്പെട്ടതിനു ശേഷം വന്ന മോമോ ചലഞ്ചും ഓണ്‍ലൈന്‍ മരണപേജുകളുമെല്ലാം കേരളത്തിലടക്കം ആശങ്കയും വെല്ലുവിളിയും സൃഷ്ടിക്കുന്നുണ്ട്.
വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കൗമാരക്കാര്‍ ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവകരമാണന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡി.വൈ. എസ്. പി. പ്രിന്‍സ് അബ്രാഹം പറഞ്ഞു.
ആത്മഹത്യയില്‍ സമൂഹ മാധ്യമങ്ങളിലെ ഓണ്‍ലൈന്‍ ശൃംഖലക്ക് പങ്കുണ്ടെന്നും മരണത്തിന്റെ ഒരു കാരണം ഇതാകാമെന്നും അദ്ദേഹം വ്യക്തമാക്കി.കല്‍പ്പറ്റ , വൈത്തിരി സി.ഐമാര്‍ ഉള്‍പ്പെട്ട ആറംഗ സംഘം വിശദമായ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കൃത്യമായ വ്യക്തത ലഭിക്കൂ. വാഹന ഇടപാടുമായി ബന്ധപ്പെട്ട് കുട്ടികളുടെ പണമിടപാട് നടന്നിട്ടുണ്ടന്നും ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉണ്ടെന്നും ഡി.വൈ. എസ്.പി. പറഞ്ഞു.കൂടാതെ ഞരമ്പ് മുറിച്ച് കണ്ണൂര്‍ സ്വദേശിയായ കൗമാരക്കാരന് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ടത് ലൈക്കുകളുടെ എണ്ണം കൂട്ടാനാണന്ന് പോലീസ് പറയുന്നു.
Post Your Comments