കോഴിക്കോട്: ബസിലെ യാത്രാവേളയില്‍ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് പേഴ്സ് കവര്‍ന്ന് അതിലുണ്ടായിരുന്ന എടിഎം ഉപയോഗിച്ച് ഉണ്ടായിരുന്ന മൊത്തം തുകയായ 36000 രൂപയും കവര്‍ന്നു. ബസില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതിയാണ് കൊളള നടത്തിയതെന്ന് പോലീസിന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഏകദേശം രൂപം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോഴിക്കോടാണ് സംഭവം. മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ ബസിറങ്ങി ഒാഫീസില്‍ എത്തിയശേഷം തന്‍റെ മൊബെെലില്‍ പണം പിന്‍വലിച്ചെന്ന് കാണിച്ച് സന്ദേശം വന്നപ്പോഴാണ് യുവതി കാര്യമറിയുന്നത്. ഉടനെ തന്നെ അകൗണ്ട് മരവിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഉണ്ടായിരുന്ന മുഴുവന്‍ തുകയും കൊളളയടിക്കപ്പെട്ടിരുന്നു.
പഴ്സിലെ ചെറിയ ഡയറി, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പാസ്ബുക്ക് തുങ്ങിയവയും നഷ്ടപ്പെട്ടു. ഡയറിയില്‍ എഴുതി സൂക്ഷിച്ച പാസ് വേര്‍ഡ് കണ്ടെത്തിയാണ് കൊളള നടത്തിയിരിക്കുന്നത്. പണം നഷ്ടപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ കസബ പോലീസ് നടത്തിയ അന്വേഷണത്തില്‍ നന്മണ്ട 13ലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. തൂടര്‍ന്ന് പോലീസ് എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. നീലയില്‍ വെള്ള പൂക്കളുള്ള ചൂരിദാറും കറുത്ത തട്ടവുമണിഞ്ഞ യുവതി കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. യുവതിയെ കണ്ടെത്തുന്നതിനുളള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments