Latest NewsIndia

ബാംഗ്ലൂരില്‍ മലയാളി യുവതിയുടെ ബാഗ് കൊളളയടിച്ചു

ബെംഗളൂരു: കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിനിയും ഐബിഎമ്മില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ബി.ആര്‍ അക്ഷയയുടെ ലാപ്ടോപ്പും പണവും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെട്ട ബാഗാണ് കൊളളയടിക്കപ്പെട്ടത്. കലാശിപാളയയില്‍ രാത്രി സമയം ബസ് കാത്തു നില്‍ക്കവേയാണ് മോഷണം.

രണ്ടു പേര്‍ ചേര്‍ന്നു സംഘടിത നീക്കത്തിലൂടെ അക്ഷയയുടെ ബാഗ് കവരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കലാശിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിടെക്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓഫിസ് ഐഡി കാര്‍ഡ്, 1000 രൂപ എന്നിവയാണു നഷ്ടപ്പെട്ടതെന്ന് അക്ഷയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button