കണ്ണൂര്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 21കാരന് പിടിയില്‍. സേലം വിരുതാചലം കടലൂര്‍ ദേവന്കുടി മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റിന് സമീപം പ്രേം കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്നേന്‍പാറയില്‍ നിന്ന് തമിഴ്നാട്ടിലേക്കാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പ്രേം കുമാറിന്റെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ പന്നേന്‍പാറയിലെ അമ്മാവന്റെ വീട്ടില്‍ താമസിപ്പിച്ചതായിരുന്നു. സേലം സ്വദേശിയായ പെണ്‍കുട്ടി ബെംഗളൂരുവിലാണ് പഠിക്കുന്നത്. കഴിഞ്ഞ ജനുവരി 23ന് ആണ് സംഭവം. പ്രേം കുമാര്‍ ഒളിവില്‍ പോയിരുന്നു. ദീപാവലിയുമായി ബന്ധപ്പെട്ട് സേലത്ത് പ്രേം കുമാര്‍ എത്തിയതറിഞ്ഞ് സിഐ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം കേസെടുത്തു.
Post Your Comments