Latest NewsCricket

ട്രോളുകള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ല; വിരാട് കോഹ്ലി

മുംബൈ: ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രോളുകൾ ഉയരാൻ തുടങ്ങിയതോടുകൂടി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോഹ്ലി. ട്രോളുകള്‍ തനിക്ക് ശീലമാണെന്നും അതിനാല്‍ അവകൊണ്ട് തന്ന തകര്‍ക്കാനാകില്ലെന്നും കോഹ്ലി ട്വിറ്ററിൽ കുറിച്ചു. വിദേശ താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിട്ടു പോകൂ എന്നായിരുന്നു കോഹ്ലി ആവശ്യപ്പെട്ടത്. ഇതാണ് വിവാദത്തിലായത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. എല്ലാവരിലും പ്രകാശം പരത്തി ഈ ഉത്സവ സീസണ്‍ ആസ്വദിക്കൂ എന്ന് കോ‌ഹ്‌ലി ട്വീറ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button