കാസര്‍കോട്: എന്‍ഡിഎ നടത്തുന്ന രഥയാത്ര കാസര്‍കോട് ജില്ലയിലെ മധൂരില്‍ സിദ്ധിവിനായ ക്ഷേത്ര പരിസരത്ത് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ നടക്കുന്നത്
ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യൂദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ല മതവിശ്വാസികളും ഒപ്പമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.
കാപട്യമേ നിന്‍റെ പേരോ പിണറായി വിജയന്‍ എന്ന് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്നെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. അറുപത് കൊല്ലമായി അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരന്തരമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. എകെജി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ അദ്ദേഹം നേരിട്ട് നിര്‍ദ്ദേശം കൊടുത്ത് ഹൈക്കോടിതിയില്‍ കൊടുത്ത അഫിഡവിറ്റില്‍ പറയുന്നത് ശബരിമലയിലെ വിഗ്രഹം കത്തിപോയതാണ്. കത്തിപോയതുകൊണ്ട് അങ്ങനെയൊരു വിഗ്രഹം ഇല്ല. ദേവനില്ല. ദേവനില്ലെങ്കില്‍ ലീഗല്‍ സ്റ്റാറ്റസില്ല. അതിനാല്‍ തന്നെ അതിന്‍റെ പേരില്‍ ഒരു ആചാരവും അനുഷ്ഠാനവും അവകാശപ്പെടാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമില്ലെന്നും നായനാര്‍ കോടതിയില്‍ പറഞ്ഞു.
ഇങ്ങനെ വാദിച്ച സിപിഎമ്മിന് വെളിപാടുണ്ടായോ എന്നറിയില്ല. ഇപ്പോള്‍ വിശ്വാസികളാണെന്നും പറഞ്ഞ് സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. സുപ്രീം കോടതി വിധി മറയാക്കി ഹിന്ദു ആചാരങ്ങളിലും വിശ്വാസങ്ങളിലും കൈകടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും രഥയാത്ര ഉദ്ഘാടനം ചെയ്ത് യെദിയൂരപ്പ
ആരോപിച്ചു. ബിജെപി സുപ്രീം കോടതി വിധിക്ക് എതിരല്ല. ഭക്തരുടെ വികാരമാണ് സമരത്തിന് ബിജെപിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments