തിരുവനന്തപുരം: ശബരിമലയില്‍ ആട്ടച്ചിത്തിര വിളക്കിനായി നട തുറന്നപ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയുണ്ടാതായി റിപ്പോര്‍ട്ട്. പൊലീസ് ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്.എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാറിനോടു ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു.
മണ്ഡലകാലത്തിനായി സന്നിധാനം തുറക്കുക്കുമ്പോള്‍ എന്തൊക്കെ നടപടി കൈക്കൊള്ളണം എന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനും പൊലീസ് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 16നു തുടങ്ങുന്ന മണ്ഡലമകരവിളക്കു സീസണില്‍ സുരക്ഷാ ക്രമീകരണം അടിമുടി മാറ്റാനാണു സാധ്യത. ഇന്നലെ ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തിലാണു വീഴ്ച സംബന്ധിച്ച വിലയിരുത്തല്‍ ഉണ്ടായത്.
Post Your Comments