മധൂർ: അയ്യപ്പശാപമേറ്റ പിണറായി സർക്കാരിന് അൽപായുസ് മാത്രമാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ശബരിമല സംരക്ഷണയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പേരിൽ അധികാരത്തിൽ നിന്ന് ഇ എം എസ് സർക്കാറിന് പുറത്തു പോകേണ്ടി വന്ന അവസ്ഥ പിണറായി സർക്കാരിനും ഉണ്ടാകും.
വിശ്വാസി സമൂഹത്തോട് പ്രതികാരദാഹത്തോടെ പെരുമാറിയ സർക്കാർ കേരള ചരിത്രത്തിലില്ല. ശബരിമലയിൽ ആചാരലംഘനം നടത്താൻ സി പി എമ്മും കോൺഗ്രസും ശ്രമിച്ചാൽ നിയമ സഭയിൽ കേറാൻ പോലും അയ്യപ്പ ഭക്തർ സമ്മതിക്കില്ല. ആത്യന്തിക വിജയം അയ്യപ്പ ഭക്തർക്ക് മാത്രമായിരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
Post Your Comments