മുംബെെ: മഹാരാഷ്ട്രയിലെ ചില നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ഔറംഗബാദിന്റെ പേര് ‘സംഭോജി നഗര്‍’ എന്നും ഒസ്മാനിയബാദിന്റെ പേര് ‘ധരശിവ്’ എന്നുമാക്കണമെന്നാണ് ശിവസേന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്നുള്ളത് ശിവസേനയുടെ ദീര്‍ഘനാളത്തെ ആവശ്യമാണെന്നും പുതിയതായി ഉന്നയിച്ചതല്ലെന്നും ശിവസേന നേതാവ് മനീഷ കായന്ദേ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസ്സും ബി.ജെ.പി യും ഈ ആവശ്യം അംഗീകരിക്കാതിരുന്നതാണെന്നും മനീഷ ആരോപിച്ചു. ഇതിന് മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്‍റെയും, ഫൈസാബാദിന്‍റെയും പേരുകള്‍ മാറ്റിയിരുന്നു.
Post Your Comments