
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മഹാസഖ്യം രൂപീകരണത്തിനൊരുങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിനായി മുന്‍ പ്രധാനമന്തിയായ എച്ച്.ഡി ദേവഗൗഡയുമായും മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുമായും ബംഗളൂരുവില്‍ നേരില്‍ കണ്ട് സംസാരിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ദേവഗൗഡ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളെല്ലാം എന്‍ ഡിഎ യെ നാമവിശേഷമാക്കുന്നതിനായി അണിനിരക്കണമെന്നും ദേവഗൗഡ അഭിപ്രായം അറിയിച്ചു.
Post Your Comments