NattuvarthaLatest News

25 ഒഴിവ്; കണ്ണൂര്‍ വിമാനത്താവളം ശുചീകരണ ജോലിക്ക് എത്തിയത് 2000 പേര്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ശൂചീകരണ ജോലിയുടെ ഒഴിവിലേക്ക് എത്തിയത് രണ്ടായിരത്തോളം പേര്‍. രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ സ്റ്റേഷനില്‍ ക്ലീനിങ് വിഭാഗത്തില്‍ 25 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ ഒഴിവിലേക്കാണ് ഇത്രയധികം അപേക്ഷകരെത്തിയത്. മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇന്റര്‍വ്യു. പരസ്യം നല്‍കാതെയാണ് ഇന്റര്‍വ്യൂ നടന്നതെങ്കിലും രാവിലെ തന്നെ വലിയ തിരക്കുണ്ടായിരുന്നു. 35 വയസ്സാണ് പ്രായപരിധി എങ്കിലും 50 വയസുകാരും ജോലിക്കെത്തിയിരുന്നു.

നവംബര്‍ 15 മുതല്‍ തൊഴിലാളികള്‍ ടെര്‍മിനല്‍ സ്റ്റേഷനില്‍ ജോലി ചെയ്യേണ്ടതുണ്ട്. സ്വകാര്യ ഏജന്‍സിയാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് കൈകാര്യം ചെയ്യുന്നത്. അവര്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയാണ് ചെയ്യുക. അടുത്ത മാസം വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ 70 പേരെയാണ് ശുചീകരണ വിഭാഗത്തിലെടുക്കുക. ഇതില്‍ പ്രഥമഘട്ടത്തിലെ 25 പേര്‍ക്കാണ് ഇന്നലെ ഇന്റര്‍വ്യൂ നടത്തിയത്. അതേസമയം വിമാനത്താവളത്തിനായി കുടിയൊഴിയേണ്ടി വന്ന കുടുംബങ്ങളിലെ ഓരോരുത്തകര്‍ക്ക് സംവരണം ചെയ്ത ജോലി നല്‍കുന്ന നടപടിയും പുരോഗമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button