നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിയ ഹ്യുണ്ടായി സാന്‍ട്രോ റെക്കോർഡ് വിൽപ്പനയുമായി മുന്നോട്ട്. ധാരാളം ബുക്കിങ്ങുകളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ ഹ്യുണ്ടായിയെ തേടിയെത്തുന്നത്. കഴിഞ്ഞമാസം മാത്രം 8,535 യൂണിറ്റുകളുടെ വില്‍പന സാൻട്രോ കൈവരിച്ചെന്നാണ് റിപ്പോർട്ട്. ബുക്കിംഗാകട്ടെ 28,800 യൂണിറ്റും കടന്നു. ടാറ്റ ടിയാഗൊ, റെനോ ക്വിഡ് എന്നിവരെ പിന്തള്ളിയാണ് സാൻട്രോയുടെ മുന്നേറ്റം.
ഇതാദ്യമായാണ് പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഒരു മോഡല്‍ ഇത്രയേറെ ബുക്കിംഗ് സ്വന്തമാക്കുന്നത്. ഒരുപക്ഷെ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് പുതിയ യൂണിറ്റുകള്‍ കൈമാറാനുള്ള ഹ്യുണ്ടായിയുടെ തീരുമാനമാണ് വില്‍പനനേട്ടം കൈവരിക്കാൻ കാരണം. കഴിഞ്ഞമാസം 7,549 യൂണിറ്റുകൾ ടിയാഗൊയിലൂടെ സ്വന്തമാക്കിയപ്പോൾ 6,035 ക്വിഡ് യൂണിറ്റുകളാണ് റെനോ വിപണിയില്‍ വിറ്റത്. അതിനാൽ ഇപ്പോഴത്തെ മുന്നേറ്റം തുടർന്നാൽ അധികം വൈകാതെ മാരുതി സെലറിയോ, മാരുതി വാഗണ്‍ആര്‍ മോഡലുകളെ ഹ്യുണ്ടായി സാന്‍ട്രോ പിന്നിലാക്കും.
Post Your Comments