വിപണയില്‍ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി പുതിയ മോഡൽ ബജാജ് ഡൊമിനർ 400. 2018 മെയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 59 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ നേടിയത്. 2018 മെയ് മാസത്തില്‍ 1,191 യൂണിറ്റ് വിറ്റഴിച്ചപ്പോൾ ഈ വര്‍ഷം 1,888 യൂണിറ്റായി ഉയർന്നു. 2019 ഏപ്രില്‍-മെയ് മാസങ്ങളിലെ വില്‍പ്പനക്കണക്ക് പരിശോധിക്കുമ്പോൾ 26.13 ശതമാനം വളര്‍ച്ച ബൈക്ക് സ്വന്തമാക്കി. ആകെ 3,234 യൂണിറ്റ് ഡൊമിനറുകളാണ് ഈ കാലയളവിൽ ബജാജ് വിറ്റത്. 2018 -ല്‍ ഇത് 2,564 യൂണിറ്റ് മാത്രമായിരുന്നു.
കയറ്റുമതിയിലേക്ക് വരുമ്പോൾ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ബൈക്കിനു സാധിച്ചിട്ടില്ല. 39.21 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 മെയിൽ 2,132 യൂണിറ്റ് കയറ്റുമതി ചെയ്തുവെങ്കിൽ ഇത്തവണ 1,296 യൂണിറ്റ് മാത്രമെ കയറ്റുമതി ചെയ്യാനായത്.
2016 ഡിസംബറിലാണ് ബജാജ് തങ്ങളുടെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളായ ഡൊമിനർ 400നെ വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമാകാൻ ബൈക്കിന് സാധിച്ചു. ശേഷം 2019 ഏപ്രിലിൽ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളോടെ പുത്തന്‍ ഡൊമിനറിനെ ബജാജ് അവതരിപ്പിച്ചു. മുന്‍ മോഡലിനെക്കാള്‍ പുതിയ ഡൊമിനറിന്റെ വില 11000 രൂപ കൂടുതലാണ് .
Post Your Comments