വൻ നേട്ടം സ്വന്തമാക്കി മുന്നേറി ബജാജ് പള്‍സര്‍ 125. വിപണിയിലെത്തി രണ്ട് മാസങ്ങള്‍ക്കുള്ളിൽ ബൈക്കിന്റെ വിൽപ്പന 40,000 യൂണിറ്റ് പിന്നിട്ടതായി ബജാജ് അറിയിച്ചു. പള്‍സര്‍ നിരയിൽ എന്‍ജിന്‍ കരുത്തും,വിലയും കുറഞ്ഞ മോഡലായി ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പള്‍സര്‍ 125 വിപണിയിലെത്തുന്നത്. പള്‍സര്‍ 125 സിസി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് സാരംഗ് കണാഡേ അറിയിച്ചിരുന്നു.
Also read : റോബോട്ടുകള്‍ക്ക് മുഖം നല്‍കാമോ? വന്‍ ഓഫറുമായി സാര്‍ട്ട് അപ് കമ്പനി
പള്‍സര്‍ 150 മോഡലിന് സമാനമായ ഡിസൈനാണ് പള്‍സര്‍ 125നും നൽകിയിരിക്കുന്നത്. ഡിസൈനിലും ഗ്രാഫിക്‌സിലും കുറച്ച് മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ 12 ബിഎച്ച്‌പി പവറും 11 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. 5 സ്പീഡാണ് ഗിയര്‍ബോക്സ്. ഡ്രം ബ്രേക്ക്, ഡിസ്‌ക് പതിപ്പുകളില്‍ ലഭ്യമായ പള്‍സര്‍ 125ന് 64,000 രൂപ മുതൽ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നു.
Post Your Comments