Latest NewsIndia

എച്ച് 1 എൻ 1 വ്യാപകം; ബോധവൽക്കരണ നടപടികൾ ഊർജിതമാക്കി

ബെം​ഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രം​ഗത്ത്.

എച്ച് 1 എൻ 1 പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇം​ഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും.

പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോ​ഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്.

ആരോ​ഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button