
കോഴിക്കോട് : ഡിവൈഎഫ‌്‌ഐ സംസ്ഥാന സമ്മേളനത്തിന‌് ആദ്യമായ് കോഴിക്കോട് നഗരി വേദിയാകും. നവംബര്‍ 11 നാണ് സമ്മേളനം നടക്കുക. 14 -ാം തീയതിയാണ് സമ്മേളനം സമാപിക്കുക. സമ്മേളന തുടക്ക ദിവസം കടപ്പുറത്തെ വേദിയില്‍ പതാക ഉയര്‍ത്തിയാവും പരിപാടികള്‍ക്ക് തുടക്കമാകുക. ടാഗോര്‍ സെന്‍റര്‍ ഹാളില്‍ (രക്തസാക്ഷി നഗര്‍ ലായിരിക്കും പിന്നീടുളള പരിപാടികള്‍ അരങ്ങേറുക.
അഞ്ച‌് ട്രാന്‍സ‌്ജെന്‍ഡര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ 623 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്ക് കൊളളുക. സമ്മേളനത്തിന‌് സമാപനം കുറിച്ച‌് 14ന‌് വൈകിട്ട‌് നാലിന‌് കോഴിക്കോട‌് കടപ്പുറത്ത‌് (ഫിദല്‍ കാസ‌്ട്രോ നഗര്‍) ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന യുവജനറാലി നടക്കുന്നുണ്ട്. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ‌്ഘാടനം ചെയ്യും. ഡിവൈഎഫ‌്‌ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌്, ജനറല്‍ സെക്രട്ടറി അഭോയ‌് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.
Post Your Comments