CricketLatest News

വിരാട് കോഹ്‌ലിക്കെതിരെ ബിസിസിഐ രംഗത്ത്

ബിസിസിഐ ട്രഷററായ അനിരുദ്ധ് ചൗധരിയാണ് രംഗത്തെത്തിയിരിക്കുന്നത്

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വിവാദപരാമർശത്തിനെതിരെ ബിസിസിഐ രംഗത്ത്. ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്‍ ഐപിഎല്‍ 2019ല്‍ കളിക്കരുതെന്നായിരുന്നു വിരാട് കോഹ്ലി വ്യക്തമാക്കിയത്. ഇതിനെതിരെ ബിസിസിഐ ട്രഷററായ അനിരുദ്ധ് ചൗധരിയാണ് രംഗത്തെത്തിയിരിക്കുന്നത്.

‘ക്രിക്കറ്റ് ആരാധകരേയും അവരുടെ തീരുമാനങ്ങളേയും തിരഞ്ഞെടുപ്പുകളേയും ബിസിസിഐ മാനിക്കുന്നു. സുനില്‍ ഗവാസ്‌കറെ എനിക്ക് ഇഷ്ടമായിരുന്നു. ഗ്രീനിഡ്ജിനേയും ഹെയ്നസിനേയും വിവ് റിച്ചാര്‍ഡ്സിനേയും ഇഷ്ടമായിരുന്നു. സച്ചിനേയും സെവാഗിനേയും ഗാംഗുലിയേയും ലക്ഷ്മണിനേയും ദ്രാവിഡിനേയും ഇഷ്ടമാണ്. ഒപ്പം തന്നെ മാര്‍ക്ക് വോയേയും ബ്രയാന്‍ ലാറയേയും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടമുള്ള സ്പിന്നര്‍ ഷെയ്ന്‍ വോണാണ്. പക്ഷെ ത്രില്ല് അനില്‍ കുംബ്ലെയുടെ ബൗളിങ് കാണാനായിരുന്നു. കപില്‍ ദേവും ഹാഡ്ലിയും ബോധവും ഇമ്രാന്‍ ഖാനുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടവരാണെന്നുമായിരുന്നു അനിരുദ്ധ് ചൗധരി വ്യക്തമാക്കിയത്. വിരാടിന്റെ പെരുമാറ്റം മോശമായെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button