ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനത്തില്‍ തന്നെ കാണാത്തതിന്റെ കാരണം വ്യക്തമാക്കി ശശി തരൂര്‍ എം.പി രംഗത്തെത്തി. നെഞ്ചിലുണ്ടായ അണുബാധ മൂലമാണ് പൊതുരംഗങ്ങളില്‍ നിന്ന് താന്‍ അപ്രത്യക്ഷനായതെന്ന് തരൂര്‍ പറഞ്ഞു.
നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് താന്‍ കിടപ്പിലാണെന്നും ആന്റിബയോട്ടിക്കുകള്‍ കഴിച്ച് ക്കൊണ്ടിരിക്കുകയാണെന്നും കുറച്ച് ദിവസം പൂര്‍ണമായി വിശ്രമം വേണമെന്ന ഉപദേശമുണ്ടെന്നും മൂന്ന് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദയവ് ചെയ്ത് കിംവദന്തികള്‍ക്ക് ചെവി നല്‍കരുതെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തരൂര്‍ വിശദീകരണം നല്‍കിയത്.
Post Your Comments