KeralaLatest News

ശബരിമല ഫോട്ടോ ഷൂട്ട് കേസ് ; ഫോട്ടോഗ്രാഫറെ മാപ്പു സാക്ഷിയാക്കാൻ തീരുമാനം

മാന്നാർ: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫോട്ടോ ഷൂട്ട് നടത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറെ മാപ്പു സാക്ഷിയാക്കാൻ പോലീസ് തീരുമാനം. കേസിൽ പ്രതിയായ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍.കുറുപ്പിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.

രാജേഷ് ആവശ്യപ്പെട്ടത് അനുസരിച്ചാണു ഷൂട്ട് നടത്തിയതെന്നു ഫോട്ടോഗ്രഫര്‍ പോലീസിനോടു പറഞ്ഞു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എസ്.ശരത് ബാബു ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. അയ്യപ്പവിഗ്രഹവും ഇരുമുടിക്കെട്ടുമേന്തിയ ആളുടെ നെഞ്ചില്‍ കാക്കി പാന്റ്‌സും ഷൂവും ധരിച്ച കാല്‍കൊണ്ടു ചവിട്ടുന്നതും കഴുത്തില്‍ അരിവാള്‍ വച്ചതുമായ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button