KeralaLatest News

ശബരിമല രണ്ടാംഘട്ട പ്രക്ഷോഭം നവംബര്‍ 11 മുതല്‍

രാഷ്ട്രപതിയ്ക്ക് നല്‍കാന്‍ ഒന്നരകോടി വിശ്വാസികളുടെ ഒപ്പ് ശേഖരണം ആരംഭിച്ചു

പത്തനംതിട്ട : സംസ്ഥാനം ഏറെ വിഷമകരമായ ഒരുഘട്ടത്തിലൂടെയാകും ഇനി കടന്നുപോകുക. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 11 മുതല്‍ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിയ്ക്കാനാണ് നീക്കം. ഇതിനിടെ സുപ്രീംകോടതി റിവ്യുഹര്‍ജി പരിഗണിക്കുന്ന 13ന് മുന്‍പു വിശ്വാസികളില്‍നിന്ന് ഒന്നരക്കോടി ഒപ്പു ശേഖരിച്ചു രാഷ്ട്രപതിക്കു നല്‍കാന്‍ ശബരിമല കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒപ്പു ശേഖരണം ആരംഭിച്ചു.

13ന് വിധി വന്നശേഷം ബാക്കി കാര്യങ്ങള്‍ക്കായി അന്നുതന്നെ സംസ്ഥാന നേതാക്കളുടെ യോഗം സംഘപരിവാര്‍ നേതൃത്വം വിളിച്ചിട്ടുണ്ട്. ചിത്തിര ആട്ടത്തിരുനാളിന് 52 വയസ്സുകാരി ഭക്തയെ തടഞ്ഞതും ബന്ധപ്പെട്ട പ്രശ്‌നങ്ങളും സമരത്തിന്റെ പ്രഭ കെടുത്തിയെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാനം ഉറ്റുനോക്കുന്നത് നവംബര്‍ 13ന് വരാനിരിക്കുന്ന സൂപ്രീംകോടതി വിധിയിലേക്കാണ്. വിധി എതിരായാല്‍ സമരത്തിന്റെ രീതി മാറ്റേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് ഹൈന്ദവ സംഘടനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button