കൊച്ചി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയെന്ന് ആരോപണം. ഈ പ്രവൃത്തിക്ക് അംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ചേര്‍ത്തല സ്വദേശി ആര്. ബാലകൃഷ്ണന് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുന്നത് ആചാരലംഘനമാണെന്ന സാഹചര്യത്തില്‍ ശങ്കരദാസിനു ബോര്‍ഡംഗമായി തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹത്തെ പദവിയില്‍നിന്ന് വിട്ട് നിര്‍ത്തുന്നതിന് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്ന നാളുകളിലാണ് ശങ്കരദാസ് ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി ചവിട്ടിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു
Post Your Comments