തിരുവനന്തപുരം: കടലാസിന്റെ വിലക്കയറ്റം കാരണം രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇറക്കുമതി ചെലവ് കൂടിയതും പേപ്പര്‍ വിലകൂടാനിടയാക്കി. കൂടാതെ അച്ചടിയുടെ നിരക്ക് വര്‍ദ്ധിക്കാന്‍ ജിഎസ്ടി നിരക്കിലുണ്ടായ വര്‍ദ്ധനവും കാരണമായി. കടലാസിന്റെ വിലക്കയറ്റം 25 ശതമാനം ആയതോടെയാണ് അച്ചടിക്ക് ചെലവേറിയത്.
നോട്ടുബുക്കുകളുടേയും ഡയറികളുടെയും വില്‍പ്പന സീസണ്‍ അനുസരിച്ച് ആകയാല്‍ അടുത്ത സീസണില്‍ മാത്രമേ ഇവയ്ക്ക് എത്രമാത്രം വില ഉയരുമെന്ന് പറയാന്‍ സാധിക്കൂ എന്നാണ് ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്നവരുടെ നിഗമനം. ഇന്തോനേഷ്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ പേപ്പര്‍ പള്‍പ്പിന് വന്‍ വിലക്കയറ്റമാണ് നേരിടുന്നത്.
ഇന്ത്യന്‍ പള്‍പ്പ് ഇവിടുത്തെ മില്ലുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇന്ത്യയില്‍ പേപ്പറിന് വില കൂടാന്‍ ഒരു പ്രധാന കാരണമാണ്.
70 ജിഎസ്എം എ4 ഷീറ്റ് 500 എണ്ണത്തിന് മുന്‍പ് 140 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 170 രൂപയായി ഉയര്‍ന്നു. എല്ലാ ഗ്രേഡ് പേപ്പറുകള്‍ക്കും ആനുപാതിക വിലക്കയറ്റമുണ്ട്. ഇന്ത്യയിലെ ഗുണമേന്മയുളള പേപ്പര്‍ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതിയാണ്.
Post Your Comments