തിരുവനന്തപുരം; രാജ്യത്ത് പോണ്‍സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ പുതുവഴികള്‍ തേടുകയാണ് സൈബര്‍ലോകം. രാജ്യത്തെ മുഴുവന്‍ ടെലിഫോണ്‍ കമ്പനികള്‍ പോണ്‍ സൈറ്റുകള്‍ അവരുടെ നെറ്റുവര്‍ക്കുകളില്‍ നിന്നും നിരോധിച്ചതോടെ പോണ്‍ സൈറ്റുകള്‍ ഒന്നും തുറക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍.
പോണ്‍സൈറ്റുകളെ കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ കേരളത്തെ സംബന്ധിച്ച് പുറത്തുവരുന്നത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വിലക്കേര്‍പ്പെടുത്തിയ പോണ്‍ വെബ്സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ഇന്ത്യയിലെ നഗരങ്ങളുടെ പട്ടികയിലുള്ളത് കേരളത്തിലെ രണ്ട് ജില്ലകളായ തിരുവനന്തപുരവും കോഴിക്കോടുമാണ് . ഇരുജില്ലകളും ആദ്യ പത്ത് സ്ഥാനങ്ങളില്‍ തന്നെ ഇടംനേടിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ട്രന്റ് കണക്കുകള്‍ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങള്‍ പോണ്‍ സെര്‍ച്ചിങ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. നവി മുംബൈ, നാഗ്പൂര്‍, കൊച്ചി, മുംബൈ, തൃശൂര്‍, ന്യൂഡല്‍ഹി എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുടെ പോണ്‍ വിഡിയോകള്‍ തിരയുന്നത് കേരളത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പാണ് വന്നത്. കുട്ടികളുടെ പോണ്‍ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഇടംപിടിച്ചിരുന്നു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. വിദേശ സെര്‍വറുകളിലെ വിഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെക്കുന്നതും. ഈ വിഡിയോ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഐപി അഡ്രസ്സുകള്‍ ദിവസവും തിരഞ്ഞുപിടിച്ചു ബ്ലോക്ക് ചെയ്താലും ഇത് പൂര്‍ണമായും തടയാനാകില്ല.
Post Your Comments