കൊച്ചി: ഇരുമുടി കെട്ടില്ലാതെ 18ാം പടി കയറിയ ശങ്കര്‍ദാസിനെ ബോര്‍ഡംഗത്വത്തില്‍ നിന്ന് നീക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കര്‍ദാസ് 18ാം പടി കയറിയത്. ചേര്‍ത്തല സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയില്ലെന്നും ചടങ്ങുകളുടെ ഭാഗമായി ക്ഷണപ്രകാരമാണ് പതിനെട്ടാം പടി കയറിയതെന്നും ശങ്കര്‍ ദാസ് പ്രതികരിച്ചിരുന്നു. സത്യപ്രതിജ്ഞ ലംഘനം നടത്തിയ ശങ്കര്‍ ദാസിനെ സ്ഥാനത്തു നിന്നും ഹൈക്കോടതി പുറത്താക്കണം എന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.
ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അടക്കമുള്ളവരും സമാന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബോര്‍ഡ് അംഗമായി ചുമതല ഏല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ ദാസ് നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്റയും ലംഘനമാണിത്.
Post Your Comments