തിരുവന്തപുരം: സംഗീത സംവിധായകനും വയലിനിസ്റ്റുമായിരുന്ന ബാലഭാസ്‌കറിന്റെ വിയോഗം സംഗീത ലോകത്തിന് ഇതുവരെ താങ്ങാനായിട്ടില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കു പറ്റിയ ബാലുവും മോളും ഈ ലോകത്തെ വിട്ട് പിരിഞ്ഞെങ്കിലും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടിടത്തേയ്ക്ക് തിരിച്ചു വരികയാണ് ഭാര്യ ലക്ഷ്മി. ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയ ലക്ഷ്മിയെ കണ്ട വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കു വച്ചിരിക്കുകയാണ് സംഗീതസംവിധായകനും കുടുംബ സുഹൃത്തുമായ ഇഷാന്‍ ദേവ്. ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു എന്നായിരുന്നു ഇഷന്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..
എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല, ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല. ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി. ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം, അമ്മയും ചേച്ചിയും, പരിചരണത്തിന് നഴ്‌സും ഉണ്ട്, സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന്‍ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു
ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങള്‍ കാണിക്കുന്നകരുതലും ,പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്‌ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ല ??????
Post Your Comments