പാലക്കാട് ; സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എം.ബി.രാജേഷ് എം.പി. ശബരിമലയില്‍ എത്തുന്ന വിശ്വാസികളെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് . ആചാരത്തിന്റെ പേര് പറഞ്ഞ് സമരത്തിനിറങ്ങുന്നവര്‍ ശബരിമലയില്‍ ആചാരം തന്നെ ലംഘിച്ചു.
‘ഇത് നമുക്കൊരു സുവര്‍ണ്ണാവസരമാണ്’ എന്ന ശ്രീധരന് പിള്ളയുടെ ആര്‍ത്തിപൂണ്ട വാക്കുകളില്‍ ആര്‍ക്കെങ്കിലും ഭക്തിയും വിശ്വാസവും ദര്‍ശിക്കാനാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു വ്യാഴവട്ടം കോടതിയില്‍ കേസ് നടന്നപ്പോഴൊന്നും വിശ്വാസവും ആചാരവും രക്ഷിക്കാന്‍ തിരിഞ്ഞു നോക്കാതെ വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം മലക്കം മറിഞ്ഞ് അയ്യപ്പസന്നിധി ശരണം വിളികള്‍ക്ക് പകരം തെറിവിളികളാല്‍ മലിനമാക്കിയവര്‍ കെണിയൊരുക്കി ഇറങ്ങിയിരിക്കുകയാണെന്നും കോണ്‍ഗ്രസില്‍ നിന്നും അണികള്‍ പരിവാറിന്റെ പിന്നില്‍ ബാഗ് പൈപ്പറിന്റെ പിന്നാലെയെന്നോണം അനുഗമിച്ച് സ്വന്തം നേതാവിനെ തള്ളി സംഘപരിവാറിന്റെ പിണിയാളുകളായി മാറുകയാണെന്നും എം.ബി.രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
Post Your Comments