ശബരിമലയില്‍ ദര്‍ശനം നടത്താനാഗ്രഹിക്കുന്ന സ്ത്രീകളുടെ വ്രത കാലം 21 ആയി ചുരുക്കണമെന്ന് തന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരളാ ഹൈക്കോടതി തള്ളി. വ്രത കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മള്ളിയൂര്‍ സ്വദേശി നാരായണന്‍ പോറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനോട് സുപ്രീം കോടതിയെ സമീപിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
സ്ത്രീകളുടെ അശുദ്ധി സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശത്തിന് വിരുദ്ധമായി നിലപാടെടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. വ്രത കാലത്തെപ്പറ്റി ഇത്തരത്തിലൊരു നിര്‍ദ്ദേശം തന്ത്രിയ്ക്ക് നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ഹര്‍ജിക്കാരനില്ലെന്നും ഹൈക്കോടതി പറഞ്ഞു
Post Your Comments