തിരുവനന്തപുരം : 98 -ാം വയസിലും പഠിച്ച് 1 -ാം റാങ്ക് കരസ്ഥമാക്കിയ കാര്‍ത്ത്യായനി അമ്മക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ സ്നേഹസമ്മാനം. നല്‍കിയത് ഒരു പതുപുത്തന് ലാപ്ടോപ്പ്. കമ്പ്യട്ടര്‍ പഠിക്കണമെന്ന് കാര്‍ത്ത്യായനിയമ്മ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റാങ്ക് കാരിയെ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് നേരിട്ട് വീട്ടില്‍ വന്ന് കണ്ടാണ് ലാപ്ടോപ്പ് സമ്മാനിച്ചത്.
അടുത്ത വര്‍ഷം നടക്കപ്പെടുന്ന പത്താം തരം പരീക്ഷയും തനിക്ക് എഴുതണമെന്ന് കര്‍ത്ത്യായനിയമ്മ മന്ത്രിയോട് ആഗ്രഹവും പ്രകടിപ്പിച്ചു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിലാണ് കാര്‍ത്ത്യായനിയമ്മ എഴുതിയിരുന്നത്.
Post Your Comments