
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ അജ്ഞാതന്‍ തീയിട്ടത് 18 വാഹനങ്ങള്‍ക്ക്. തീപിടിത്തത്തില്‍ പത്ത് വാഹനങ്ങള്പൂര്ണ്ണമായും കത്തി നശിക്കുകയും എട്ട് വാഹനങ്ങള്‍ ഭാഗികമായി കത്തി നശിക്കുകയും ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ മദാന്‍ഗിറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്.
മദ്യപിച്ച് ലക്കുക്കെട്ട് എത്തിയ അജ്ഞാതനാണ് വാഹനങ്ങള്‍ക്ക് തീയിട്ടതെന്നും,തീവെച്ചതിന് ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായും ദൃകസാക്ഷികള്‍ വ്യക്തമാക്കി. നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളുടെ ഇന്ധനപൈപ്പ് തുറന്ന് പെട്രോാള് പുറത്തേക്കൊഴുക്കിയശേഷമാണ് ഇയാള്‍ ആദ്യം തീവെച്ചത്.
ആറോളം ബൈക്കുകളാണ് ഇങ്ങനെ കത്തിനശിച്ചത്. ഈ വാഹനങ്ങളില്‍നിന്നുള്ള തീ സമീപത്തെ കാറുകളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. അതേസസമയം വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
Post Your Comments