KeralaLatest News

ശബരിമലയിലെ സുരക്ഷ കേന്ദ്രമുന്നറിയിപ്പ് പ്രകാരമെന്ന് സർക്കാർ

കൊച്ചി : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയൊരുക്കിയത് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.  ശബരിമലയിൽ മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ശബരിമലയിൽ മാധ്യമവിലക്കിനെതിരെ നൽകിയ ഹർജിയിലാണു സർക്കാരിന്റെ വിശദീകരണം.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നു തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങൾ ശബരിമലയിൽ എത്തിയേക്കാമെന്നു കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചില മുൻ കരുതലുകൾ എടുത്തതൊഴിച്ചാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിരുന്നു നടപടിയെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button