ഡൽഹി : കനത്ത മൂടൽ മഞ്ഞുകരണം ഡൽഹിയിൽ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ദീപാവലിക്ക് ശേഷം ഇന്നും നാളെയുമാണ് നിയന്ത്രണം. മഞ്ഞ് വർധിച്ചതോടെ ദീർഘ ദൂര കാഴ്ചകൾ അസാധ്യമായി. എൻസിആർ, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
ഞായറാഴ്ച്ച അന്തരീക്ഷ ഗുണനിലവാരം മെച്ചപ്പെട്ടെങ്കിലും തിങ്കളാഴ്ച്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. ഡീസൽ സ്വകാര്യ കാറുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. കാരണം ഡീസൽ വായു മലിനീകരണത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
Post Your Comments