ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ട്വിറ്ററില്‍ നേര്‍ക്കു നേര്‍. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ ടിട്വന്റിക്ക് മുമ്പായി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ മണിയടിക്കാന്‍ അസ്ഹറുദ്ദീനെ ചുമതലപ്പെടുത്തിയതിനെതിരെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഒത്തുകളിയെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ട ഒരു താരത്തൈയാണോ ഇത്തരം ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നത് എന്നായിരുന്നു ഗംഭീറിന്റെ ചോദ്യം. സംഭവത്തില്‍ ബി.സി.സി.ഐയേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനേയും താരം ചോദ്യം ചെയ്തിരുന്നു. തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു ഗംഭീന്റെ പ്രതികരണം.
അതേസമയം ഗംഭീറിന്റെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി മുഹമ്മദ് അസ്ഹറുദ്ദീനും രംഗത്ത് വന്നു. അസ്ഹര്‍ മികച്ചൊരു ക്രിക്കറ്റ് കളിക്കാരനാണെന്നും നിയമത്തിനു മുന്നില്‍ അയാള്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗംഭീര്‍ ഒരു പ്രത്യേക പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി. അനുഭവസമ്പത്തുള്ള ഒരു മുന്‍താരത്തോട് ഒന്നും പറയേണ്ടതില്ല. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ താങ്കളേക്കാള്‍ മികച്ചവനാണ്. ആലോചിച്ച് മാത്രം ട്വീറ്റ് ചെയ്യുക എന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുറച്ചു സമയങ്ങള്‍ക്കകം തന്നെ അസ്ഹറിന്റെ അക്കൗണ്ടില്‍ നിന്നും ഈ ട്വീറ്റ് അപ്രത്യക്ഷമായി. കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടെന്നു കരുതി അസ്ഹര്‍ തന്നെ ട്വീറ്റ് നീക്കം ചെയ്തുവെന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments