KeralaLatest News

പിണറായി വിജയന്‍ മറ്റൊരു ഹിറ്റ്‌ലര്‍; ചുംബന സമരക്കാരെയും അത് ബിസിനസ്സാക്കിയവരെയും മല കയറാന്‍ അനുവദിക്കില്ല :ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍. തേഡ് റേറ്റ് പെണ്ണുങ്ങളെ ശബരിമല കയറാന്‍ തങ്ങള്‍ അനുവദിക്കില്ല. ചുംബന സമരക്കാരും അത് ബിസിനസ്സാക്കിയവരുമെല്ലാമാണ് മല കയറാന്‍ വരുന്നത്. അതൊരിക്കലും അനുവദിച്ചു തരില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കാര്യം ചോദിച്ചപ്പോള്‍ ഒരു ബിജെപി പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയല്ലോ എന്ന ചോദ്യത്തിന് അതിന് മറുപടി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി.

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎമ്മുകാരാണ്. അവിടെ മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ കൊണ്ടുവന്നതാണ് അവരെ. അതുകൊണ്ടാണ് ആരെയും പിടികൂടാത്തത്. പിണറായിക്ക് വേണ്ടി സംസാരിക്കുന്ന പൊലീസുകാരെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാനൊന്നും തനിക്ക് പറ്റില്ല. വത്സന്‍ തില്ലങ്കരി ശബരിമലയില്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നടപടിയുമായി മുന്നോട്ട് പോവുകയാണ്. അവിടെ ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കുന്നില്ല. ടോയ്‌ലറ്റ് സംവിധാനം പോലും ഒരുക്കാതെ ഭക്തരെ പീഡിപ്പിക്കുകയാണ്. ഹിറ്റ്‌ലറുടെ കാലത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതേ പോലെയാണ് പിണറായിയും പെരുമാറുന്നത്. വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ച് ഭക്തരെ പേടിപ്പിക്കുകയാണ്. വത്സന്‍ തില്ലങ്കരി പടി കയറിയത് ഇരുമുടിക്കെട്ടുമായാണ്. മറ്റു നടപടികള്‍ക്ക് അദ്ദേഹം പരിഹാര ക്രിയ ചെയ്തിട്ടുണ്ട്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലും പിടികൂടിയിട്ടില്ല. അതില്‍ നിന്ന് തന്നെ സംഭവത്തില്‍ നടന്ന ഗൂഢാലോചന വ്യക്തമാണ്. ശബരിമല സ്ഥിതി തുടര്‍ന്നാണ് ബിജെപി ദേശീയ തലത്തില്‍ പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ ഭാഗമായി നാളെ കാസര്‍കോട് നിന്ന് എന്‍ഡിഎ യുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ രഥയാത്ര ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button