Latest NewsBikes & Scooters

വാഹനത്തിന്റെ ടയറുകളുടെ ആയുസ്സ് കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ

ബൈക്കിലായാലും, കാറിലായാലും സുരക്ഷയുടെ കാര്യത്തിലും ഇന്ധന ക്ഷമതയുടെ കാര്യത്തിലും ടയറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ നാം ടയറുകൾ വേണ്ട വിധം പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങളെ നല്ല രീതിയിൽ പരിപാലിക്കുന്നവർ പലപ്പോഴും ടയറുകളെ വേണ്ടവിധം ശ്രദ്ധിക്കുന്ന പ്രവണത കാണുന്നില്ല.  ദിവസവും ടയറുകൾ പരിശോധിക്കുന്നത് വാഹനത്തിന്റെയും ഉടമയുടെയും ആയുസ്സ് കൂട്ടുന്നു. അതിനായി നാം ചെയ്യണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

കമ്പനി നിഷ്കർഷിക്കുന്ന വലുപ്പവും നിലവാരവുമുള്ള ടയറുകൾ മാത്രം വാഹനത്തിൽ ഉപയോഗിക്കുക

കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിക്കരുത്. ഇതിനായി ടയറിൽ രേഖപ്പെടുത്തിയ കാലാവധി പ്രത്യേകം ശ്രദ്ധിക്കണം. കാരണം ടയറുകൾക്ക് തേയ്മാനം സംഭവിച്ചില്ലെങ്കിലും കരുത്തും ബലവും നഷ്ടമായിരിക്കും

രണ്ടാഴ്ച കൂടുമ്പോള്‍ കാറ്റിന്റെ അളവ് കൃത്യമാണെന്ന്പരിശോധിച്ച് ഉറപ്പു വരുത്തുക. ടയർ തണുത്തിരിക്കുമ്പോളാണ് കാറ്റിന്റെ അളവ് പരിശോധിക്കേണ്ടത്

നിര്‍മ്മാതാക്കൾ പറയുന്നതിനനുസരിച്ചുള്ള ഭാരം വാഹനത്തിൽ കയറ്റുക. താങ്ങാന്‍ കഴിയാത്ത ഭാരം വഹിച്ചുള്ള ഓട്ടം വാഹനങ്ങളുടെ ടയർ പൊട്ടിത്തെറിക്കുന്നതിനു കാരണം. കാറ്റിന്റെ മര്‍ദ്ദം കൂടുന്നതും കുറയുന്നതും അപകടമാണ്. കൂടുതല്‍ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുമ്പോൾ ടയറിൽ രേഖപ്പെടുത്തിയതിനെക്കാൾ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്.

ടയറിൽ പറഞ്ഞിരിക്കുന്ന വേഗ പരിധിയിൽ മാത്രം സഞ്ചരിക്കുക

ഡ്രൈവിംഗ് രീതി ടയറിന്റെ ആയുസിനെ ബാധിക്കാറുണ്ട്. പെട്ടെന്ന് നിര്‍ത്തുമ്പോഴും മുന്നോട്ട് കുതിക്കുമ്പോഴും ടയറിലെ പുറംപാളികള്‍ പൊടിഞ്ഞ് തീരും. വളവുകളിലും തിരിവുകളിലും വേഗം കുറക്കുക. പാറക്കല്ലുകളിലൂടെ അമിതവേഗത്തില്‍ ഓടിക്കാതിരിക്കുക

ടയർ വാൽവ് റബ്ബര്‍ അടപ്പ് കൊണ്ട് അടച്ചിരിക്കണം. ഇല്ലെങ്കിൽ പൊടിയും ചളിയും കയറി വാല്‍വ് അടയുന്നതിന് കാരണമാകുന്നു. എക്സട്രാ റബ്ബര്‍ അടപ്പുകള്‍ എപ്പോഴും വാഹനത്തില്‍ കരുതുക

യഥാസമയം ടയറുകളുടെ ലൈന്മെന്റ് യഥാസമയം പരിശോധിക്കുക

ഏകദേശം ഓരോ 12,000 കിലോമീറ്ററിനും 17,500 കിലോ മീറ്ററിനും ഇടയില്‍ ടയറുകൾ രസ്​പരം മാറ്റിയിടുന്നത് അവയുടെ ആയുസ്സ് കൂട്ടും

സ്വയം ടയർ മാറ്റി ഇടാൻ ശ്രമിക്കരുത്. ഇതിനായി വിദഗ്ദ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം ടയറുകളുടെ പെട്ടെന്നുള്ള നാശത്തിനും അപകടത്തിനും കാരണമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button