കൊച്ചി: കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരിയുമായി മൂന്നംഗ സംഘം കൊച്ചിയിൽ പിടിയിലായി. ഇരുപത് കോടിയോളം രൂപ വിലമതിക്കുന്ന ‘ബ്ലാക്ക് സാന്റ് ബോ’ എന്നറിയപെടുന്ന ഇരുതലമൂരിയുമായി പോകുമ്പോഴാണ് മൂവരും കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി അബ്ദുള്‍ കലാം ആസാദ്(40), കടവന്ത്ര സ്വദേശി രാജേഷ് മേനോന് (33), കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ കിഷോര്‍(36) പിടിയിലായത്.
വൈല്‍ഡ്ലൈഫ് പ്രെട്ടക്ഷന് ആക്ട് 1972 പ്രകാരം ഷെഡ്യൂല്‍ഡ് 4 ഇനത്തില്‍ ചേര്‍ക്കപ്പെട്ട ആറ് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരിയെയാണ് പോലീസ് കണ്ടെടുത്തത്. ഈ ഗണത്തില്‍ പെടുന്ന ജീവികളെ അന്യായമായി കൈവശം സൂക്ഷിച്ചാല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നും വന്‍ തുക കൊടുത്താണ് ഇരുതലമൂരിയെ വാങ്ങിയതെന്ന് പ്രതികള്‍ പോലീസിന് മൊഴിനൽകി.
Post Your Comments