സോഷ്യല്‍ മീഡിയയില്‍ വൈറലായി കാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡോയോ. ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയില്‍ കാന്‍സര്‍ ബാധിതരായ കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് സല്‍മാന്റെ വീഡിയോ ആളുകള്‍ പകര്‍ത്തിയത്. കുട്ടിയുമായി സംവാദനത്തിലേര്‍പ്പെടുന്ന സല്‍മാന് ചുറ്റുമായി ബന്ധുക്കള്‍ കൂടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റാഗ്രാമില്‍ ആയിരക്കണക്കിന് ആരാധകരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ബീയ്ങ്ങ് ഹ്യുമന്‍ ചാരിറ്റി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സല്‍മാന്‍ ഖാന്‍ അതിന്റെ ഭാഗമായാണ് കുട്ടികളെ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ സന്ദര്‍ശിച്ചത്.
Post Your Comments