Latest NewsKerala

സന്നിധാനത്തെത്തിയ വനിതയ്ക്ക് അന്‍പത് വയസിനു മുകളില്‍ പ്രായമുണ്ടെന്ന് സ്ഥിതീകരിച്ചു; പ്രതിഷേധം നടത്തിയതിന് തീര്‍ത്ഥാടകര്‍ നല്‍കുന്ന ന്യായീകരണം ഇങ്ങനെ

പമ്പ: സന്നിധാനത്ത് അമ്പത് വയസിന് മുകളില്‍ പ്രായമില്ലാത്ത ഒരു സ്ത്രീ എത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ഭക്തരുടെ വന്‍ പ്രതിഷേധമായിരുന്നു നടന്നത്. എന്നാല്‍ സന്നിധാനത്തെത്തിയ വനിതയ്ക്ക് അന്‍പത് വയസിനു മുകളില്‍ പ്രായമുണ്ടെന്ന് പോലീസ് സ്ഥിതീകരിച്ചു. എന്നാല്‍ പ്രായത്തിന്റെ പേരില്ല മറിച്ച് അവരുടെ പക്കല്‍ ഇരുമുടിക്കെട്ടില്ലാഞ്ഞതാണ് പ്രതിഷേധമുയരാന്‍ കാരണമെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു. പമ്പാ ഗണപതി ക്ഷേത്രത്തില്‍ കുഞ്ഞിന് ചോറൂണിന് എത്തിയതാണ് ഇവര്‍.

തീര്‍ത്ഥാടകരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളും മടങ്ങിയിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന ആശങ്ക മൂലമാണ് ഇവരെല്ലാം തിരിച്ചു പോകാന്‍ തീരുമാനിച്ചത്. നേരത്തെ, ദര്‍ശനത്തിനെത്തിയ യുവതിയേയും കുടുംബത്തെയും പൊലീസ് തിരിച്ചയച്ചിരുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി ഇന്നലെ ഒരു യുവതി പമ്പയിലെത്തിയിരുന്നു.

ചേര്‍ത്തല സ്വദേശി അഞ്ജുവാണ് ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പം ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്. സന്നിധാനത്ത് പ്രവേശിക്കുന്നതിനായി യുവതി പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.

പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് യുവതിയുടെ ചേര്‍ത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കൂടാതെ ദമ്പതികളുടെ ചേര്‍ത്തലയിലുള്ള വീട്ടില്‍ സുരക്ഷയൊരുക്കാനും പൊലീസ് നിര്‍ദ്ദേശികക്കുകയും യുവതിയെ തിരിച്ചയയ്ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button