ലക്നൗ: വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിലാണ് രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി രോഹിത് ശർമ മാറിയത്. 48.88 റൺസ് ശരാശരിയിൽ 2102 റൺസ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് 86–ാം മൽസരത്തിൽ രോഹിത് മറികടന്നത്.
അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യുന്ന ഇന്ത്യ മങ്ങിയ തുടക്കത്തിനുശേഷം ഭേദപ്പെട്ട നിലയിലേക്ക് എത്തിയിരിക്കുകയാണ്. വിശ്രമം അനുവദിക്കപ്പെട്ടതിനാൽ കോഹ്ലി ട്വന്റി20 പരമ്പരയിൽ കളിക്കുന്നില്ല. രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുന്നത്. ഉമേഷ് യാദവിനു പകരം ഭുവനേശ്വർ കുമാറും വിൻഡീസ് നിരയിൽ റൂവൻ പവലിനു പകരം നിക്കോളാസ് പുരാനും ടീമിൽ ഇടം നേടി.
Post Your Comments