KeralaLatest News

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ലാപ്‌ടോപ് ഹാജരാക്കാന്‍ സമയം വേണമെന്ന് ബിഷപ്പ്

കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ആവശ്യപ്പെട്ട ലാപ്‌ടോപ് ഹാജരാക്കാന്‍ സമയം വേണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. ഇതോടെ ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഡല്‍ഹിയിലുള്ള ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രിക്കെതിരെ എടുത്ത നടപടിയാണ് ബലാത്സംഗക്കേസിന് പിന്നിലെന്നാണ് ബിഷപ്പിന്റെ വാദം. എന്നാല്‍, പോലീസില്‍ പരാതി നല്‍കിയ ശേഷം കന്യാസത്രീക്കെതിരെ നടപടിക്കത്ത് തയ്യാറാക്കിയെന്നാണ് പോലീസ് കണ്ടെത്തിയത്. പോലീസില്‍ കണ്ടെത്തല്‍ തെറ്റാണെന്നാണ് ഫ്രാങ്കോയുടെ നിലപാട്.

ഇത് തെളിയിക്കാനുള്ള ലാപ്‌ടോപ് ഹാജരാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ലാപ്‌ടോപ് കാണാനില്ലെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ലാപ്‌ടോപ് കിട്ടിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button