Latest NewsKeralaIndia

എൻ എസ് എസ് കരയോഗം ആക്രമിച്ച സംഭവം: റീത്ത് വാങ്ങിയ കട കണ്ടെത്തി: നിർണ്ണായക വിവരങ്ങൾ

സി.സി. ടി.വിയുള്ള പൂക്കടകളില്‍ പ്രത്യേകം പരിശോധന നടത്തുന്നുണ്ട്.

നേമം : കരയോഗ മന്ദിരത്തിനുനേരെ നടന്ന ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമികൾ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പേരെഴുതി വച്ച റീത്ത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ റീത്ത് വാങ്ങിയ പൂക്കട കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഇതു കൂടാതെ ചില നിര്‍ണായക തെളിവുകളും പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. സി.സി. ടി.വിയുള്ള പൂക്കടകളില്‍ പ്രത്യേകം പരിശോധന നടത്തുന്നുണ്ട്.

 

മേലാംകോട് പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍കാളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡി.സി.പി. ആദിത്യയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് അസി.കമ്മിഷണര്‍ ദിനില്‍ നേമം ഇന്‍സ്‌പെക്ടര്‍ കെ.പ്രദീപ് എന്നിവര്‍ അടങ്ങുന്ന പത്തംഗ സംഘവും ഷാഡോ പൊലീസും ചേര്‍ന്നാണ് അന്വേഷിക്കുന്നത്. നേമം ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണച്ചുമതല. സി.സി. ടി.വി. ദൃശ്യങ്ങളെയാണ് പൊലീസ് ആശ്രയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button