KeralaLatest News

യുവാവിന്റെ മരണം: ഡിവൈഎസ്പിക്കെതിരെ കൊലകുറ്റത്തിന് കേസ്

തിരുവനന്തപുരം: ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലകുറ്റത്തിന് കേസ് എടുത്തു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്.

തിങ്കാളാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഡിവൈഎസ്പിയുടെ വാഹനത്തിനു പുറകെ പാര്‍ക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ഡിവൈഎസ്പി സനലിനെ റോഡിലേയ്ക്ക് തള്ളുകയായിരുന്നു, തുടര്‍ന്ന് റോഡില്‍ കൂടി പോയ മറ്റൊരു വാഹനം സനലിനെ ഇടിച്ചു.

സംഭവത്തിനുശേഷം ഹരികുമാര്‍ ഒളില്‍ പോയി. നെയ്യാറ്റിന്‍കര എസ്‌ഐയും സംഘവും എത്തി സനലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

https://youtu.be/n2_B_KDHx2w

shortlink

Related Articles

Post Your Comments

Related Articles


Back to top button