കൊല്ലം: സംസ്ഥാനത്ത് ഇത്രയേറെ വിവാദമായ ഒരു വിഷയം ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തിനിത്ര കടുംപിടുത്തം പിടിയ്ക്കുന്നു. ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെത് വിനാശകാലെ വിപരീതബുദ്ധി എന്ന നിലയിലാണ്. പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ചലിചത്രതാരം കൊല്ലം തുളസി.
കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനം അയ്യപ്പന്‍ തന്നെ തുടങ്ങിവെക്കുമെന്ന് കൊല്ലം തുളസി. ഇത് ഒരു നിമിത്തമായിരിക്കും കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. ഇപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്നതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നു കൊല്ലം തുളസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന നടന്‍ കൊല്ലം തുളസിയുടെ പ്രസ്താവന ഏറെ വിവാദത്തിന് ഇടവെച്ചിരുന്നു. മലകയറാന്‍ വരുന്നവരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്‌കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡല്‍ഹിയില്‍ എത്തണമെന്നും ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നുമായിരുന്നു വിവാദപ്രസ്താവന.
Post Your Comments