ബംഗളൂരു•കര്‍ണാടക ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം വിജയിക്കുകയോ വന്‍ ലീഡ് നേടുകയോ ചെയ്തു.
ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നീ മൂന്ന് ലോക് സഭ മണ്ഡലങ്ങളിലേക്കും രാമനഗര, ജമഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്.
ബി.ജെ.പി ശക്തികേന്ദ്രമായ ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ് ഉഗ്രപ്പ 1.75 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ബി.ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയാണ് തോറ്റത്.
ഷിമോഗയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ബി.എസ് യെദിയൂരപ്പയുടെ മകന്‍ 47,388 വോട്ടിന്റെ ലീഡ് നേടി.
മാണ്ഡ്യ ലോക്സഭാ സീറ്റില്‍ ജെ.ഡി.എസ് സ്ഥാനാര്‍ഥി എല്‍.ആര്‍ ശിവരാമഗൗഡ 3,24,295 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.
രാമനഗരം നിയമസഭാ സീറ്റില്‍ ബി.ജെ.പിയ്ക്കെതിരെ ജെ.ഡി.എസിന്റെ അനിതാ കുമാരസ്വാമി 1,091,37 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അനിത കുമാരസ്വാമിയ്ക്ക് 1,25,043 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത് 15,906 വോട്ടുകളാണ്.
ജമഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദ് എസ് ന്യാമഗൗഡ 39,476 വോട്ടുകള്‍ക്ക് ലഭിച്ചു. ഗൗഡ 96,968 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമാതെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍ക്കര്‍ണി 57,492 വോട്ടുകളാണ് നേടിയത്.
ബെല്ലാരി പിടിക്കാൻ കഴിഞ്ഞത് ജനങ്ങൾ വെളിച്ചത്തിലേക്ക് വരുന്നതിന്റെ തെളിവെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
Post Your Comments