![india west indies](/wp-content/uploads/2018/11/india-west-indies-1.jpg)
ലക്നൗ : വിൻഡീസിനെതിരായ 20-20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 71 റണ്‍സിനു ജയം നേടി ദീപാവലി ഇന്ത്യ ആഘോഷമാക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 196 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ 2-0നു ഇന്ത്യ പരമ്പര സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ റെക്കോർഡ് സെഞ്ചുറിയിലൂടെ (61 പന്തില്‍ 111*) മികച്ച സ്കോർ നേടാനായി. 20-20യിലെ നാലാം സെഞ്ചുറിയാണ് രോഹിത് ലക്നോയില്‍ നേടിയത്. ധവാന്(41 പന്തില്‍ 43 റണ്‍സ്) റിഷഭ് പന്ത്(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഓപ്പണര്‍മാരായ ഷായ് ഹോപ് (6), ഷിംറോണ്‍ ഹെറ്റ്മയര്‍ (15) എന്നിവരെ ഖലീല്‍ അഹമ്മദ് മടക്കി. ബ്രാവോ (23), പൂരന് (4) എന്നിവര്‍ വിന്‍ഡീസിനായി ബാറ്റ് വീശി. ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യയ്ക്കായി ണ്ടു വിക്കറ്റ് വീതം നേടി.
Post Your Comments