ഓസ്റ്റിന്‍: ടെക്‌സസിൽ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിയ യുവദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചു. ഏറെനാളത്തെ പ്രണയ സാഫല്യമായ വിവാഹത്തിന് ശേഷം സ്വന്തം ഹെലികോപ്റ്ററിൽ മടങ്ങുകയായിരുന്നു വില്‍ ബൈലറും ബെയ്‌ലി അക്കര്‍മാനും. എന്നാൽ ഒന്നരമണിക്കൂറുകൾക്കു ശേഷഎം ഇവരുടെ ഹെലികോപ്റ്റർ മലഞ്ചെരുവില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന പൈലറ്റ് ജെറിയും അപകടത്തിൽ കൊല്ലപ്പെട്ടു. സഹപാഠികളായിരിക്കെ വില്‍ ബൈലറും ബെയ്‌ലി അക്കര്‍മാനും പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരും കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹിതരായത്.
Post Your Comments