
ഫലങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം എന്നറിയപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ ദിവസവും ഒരു മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ, ഇ, കെ ധാതുക്കളാണ് കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്നതിനാൽ പ്രമേഹരോഗികൾ ദിവസവും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനോടൊപ്പം ധാരാളം ആന്റിഒാക്സിഡന്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ ഒരു ബൗള്‍ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യം നിലനിർത്തുവാൻ സാഹായിക്കുന്നതിനാൽ കാഴ്ച്ചശക്തി വർധിപ്പിക്കാൻ ദിവസവും ഒാരോ മാമ്പഴം കഴിക്കുവാൻ ശ്രമിക്കുക. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ മാമ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാവുന്നതാണ്.കുട്ടികളിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ കുട്ടികൾ ദിവസവും മാമ്പഴം ജ്യൂസായോ അല്ലാതെയോ കഴിക്കുക. വിളര്‍ച്ച തടയാൻ ഏറ്റവും നല്ല ഫലമാണ് മാമ്പഴം
Post Your Comments